ബാങ്ക് ഓഫ് ബറോഡയിൽ വെൽത്ത് മാനേജ്മെന്റ് വിഭാഗത്തിൽ 511 ഒഴിവുകൾ. കരാർ നിയമനത്തിൽ ജോലി .പരിചയം ഉള്ളവർക്ക് അവസരം. അപേക്ഷ ഏപ്രിൽ 29 വരെ ഓൺലൈനായി സമർപ്പിക്കാം. ഒഴിവുള്ള തസ്തികകൾ. 1. സീനിയർ റിലേഷൻഷിപ്പ് മാനേജർ . ഒഴിവുകൾ - 407 പ്രായപരിധി - 24-35 േയാഗ്യത - ഏതെങ്കിലും വിഷയത്തിൽ ബിരുദം, വെൽത്ത് മാനേജ്മെന്റിൽ റിലേഷൻഷിപ്പ് മാനേജർ ആയി മൂന്നു വർഷം ജോലി പരിചയം. 2. ഇ വെൽത്ത് റിലേഷൻഷിപ്പ് മാനേജർ. ഒഴിവുകൾ - 50 പ്രായപരിധി - 25-35 േയാഗ്യത - ഏതെങ്കിലും വിഷയത്തിൽ ബിരുദം, വെൽത്ത് മാനേജ്മെന്റിൽ റിലേഷൻഷിപ്പ് മാനേജർ ആയി പരിചയം അല്ലെങ്കിൽ ഹൈവാല്യൂ ഫിനാൻഷ്യൽ െ പ്രാഡക്ടുകളുടെ ഡിജിറ്റൽ മീഡിയം സെയിൽസ് ഓർ സർവീസിൽ രണ്ടു വർഷം ജോലി പരിചയം. 3. ടെറിട്ടറി ഹെഡ് ഒഴിവ് - 44 പ്രായപരിധി - 27 - 40 േയാഗ്യത - ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹെൽത്ത് മാനേജ്മെന്റ് റിലേഷൻഷിപ്പ് മാനേജർ ആയി ആറുവർഷത്തെ പ്രവൃത്തിപരിചയം. ഇതിൽ രണ്ടു വർഷം ടീം ലീഡ് ആയുള്ള പരിചയം ആയിരിക്കണം. 4. ഗ്രൂപ്പ് ഹെഡ് - 6 5. േ പ്രാഡക്റ്റ് ഹെഡ് - 1 6. ഡിജിറ്റൽസെയിൽസ് മാനേജർ - 1 7. ഐ.ടി. ഫംഗ്‌ഷണൽ അനലിസ്റ്റ് - 1 എന്നീ തസ്തികകളിലും ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക. ഫീസ് 600 രൂപ, പട്ടിക വിഭാഗം / ഭിന്ന ശേഷി / വനിതകൾക്ക് 100 രൂപ, ഓൺലൈനായി അടയ്ക്കണം.